Friday, October 09, 2015

ഉറുമ്പുകള്‍ ഉറങ്ങാറില്ല



രചന, സംവിധാനം: ജിജു അശോകന്‍

ചെറുകിട കള്ളന്മാരുടെ ചിന്തകളും രീതികളും ജീവിതവും വിശദമായി ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു.  ചോരപുരാണം (കള്ളന്മാരുടെ പുരാണം) എന്ന രീതിയില്‍ രസകരമായ പല കാര്യങ്ങളും വിവരിച്ച് പോകുന്നുണ്ട്.

ഗള്‍ഫില്‍ പോയ മകനെ കാത്ത് സന്തോഷത്തോടെ ഇരിക്കുന്ന മാതാപിതാക്കളുടെ വീട്ടുകാര്യങ്ങളില്‍ നിന്ന് തുടങ്ങുന്ന ചിത്രം, ഇടയ്ക്ക് വെച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം എന്ന ടൈറ്റിലോടെ തികച്ചും വ്യത്യസ്തമായ ഒരിടത്തേയ്ക്ക് മറ്റൊരു കഥാഗതിയിലേയ്ക്ക് മാറുകയാണ്.

കള്ളന്മാരുടെ ആചാര്യനായി സുധീര്‍ കരമനയും, അദ്ദേഹത്തിന്‍റെ വിദഗ്ദ ശിഷ്യനായി ചെമ്പന്‍ വിനോദും, ഇദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി പുതിയതായി ചേരുന്ന വിനയ് ഫോര്‍ട്ടും ഈ ചിത്രത്തിന്‍റെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.  

കഥയുടെ ഒരു ഘട്ടത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന കള്ളനും നിര്‍ണ്ണായകമാകുന്നു.

ചിത്രത്തിന്‍റെ അവസാനഭാഗത്തോടടുക്കുമ്പോള്‍ ചില സസ്പെന്സുകളോടെയാണ്‍ ഈ ചിത്രം ഗതി മാറുന്നത്.


കുറേയൊക്കെ രസകരമായ സന്ദര്‍ഭങ്ങളുണ്ടെങ്കിലും ഈ ചിത്രം ശരാശരി നിലവാരം പുലര്‍ത്തി എന്നേ പറയാനുള്ളൂ.  എങ്കിലും വലിയ താരജാഡകളില്ലാതെ ഈ കൊച്ചു ചിത്രം പ്രേക്ഷകരെ വെറുപ്പിക്കുന്നില്ല എന്നതാണ് സത്യം.

Rating : 4.5 / 10

3 comments:

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ആദ്യം മകനെ കാത്തിരിയ്ക്കുന്ന അച്ഛനും അമ്മയും,കല്യാണത്തിനു സ്വർണ്ണം വാങ്ങിയ അവരെ നോക്കി എന്തോ പ്ലാൻ ചെയ്യുന്ന നായികയുടെ കൂട്ടുകാരുടെ സീൻ ഇവയൊക്കെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു

paxae ആദ്യം മകനെ കാത്തിരിയ്ക്കുന്ന അച്ഛനും അമ്മയും,കല്യാണത്തിനു സ്വർണ്ണം വാങ്ങിയ അവരെ നോക്കി എന്തോ പ്ലാൻ ചെയ്യുന്ന നായികയുടെ കൂട്ടുകാരുടെ സീൻ ഇവയൊക്കെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു

പക്ഷേ മൊത്തത്തിൽ നല്ലൊരു സിനിമ .

റോസാപ്പൂക്കള്‍ said...

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമ കഴിഞ്ഞ ദിവസം ടി വി യില്‍ കണ്ടു. പ്രധാന കഥ മാറ്റി, കഥാപാത്രങ്ങളെയും മറ്റും ഭംഗിയായി മോഷ്ടിച്ച് ചിത്രീകരിച്ച ഒരു സിനിമയാണിത്. വി ജെ ജെയിംസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ചോരശാസ്ത്രം എന്ന നോവല്‍ വായിച്ചാല്‍ ഇത് വ്യക്തമാകും.